പ്രിയ സുഹൃത്തേ
പ്രണയി വിദൂരതയില്‍
അയച്ചിടും നിന്നെയെങ്കിലും
വിടേണ്ട പ്രതീക്ഷകള്‍
അന്യമായ്, പ്രതീക്ഷകള്‍
മരിച്ചുവെങ്കിലും
നാളെ തീര്‍ച്ചയിതത്രേ
തിരികെ വിളിച്ചിടും നിന്നെ.
വാതില്‍ നിന്മുഖത്തായ്
ആഞ്ഞടഞ്ഞെങ്കിലും
ക്ഷമയോടെ നില്ക്ക,
വിടല്ലേ ഇടം ത്സടുതിയില്‍.
ക്ഷമ കാണ്‍കെ നിന്‍
പ്രണയി, വിളിച്ചിടും നിന്നെ
ജേതാവിനെ പോലുയര്‍ത്തിടും
കുലീനമായ്, സ്നേഹമായ്.
വഴികളെല്ലാം അടഞ്ഞിടും
മൃതാഗ്രങ്ങളില്‍ ചെന്ന് തട്ടിടും പോല്‍
എങ്കിലും അന്യര്‍ക്ക് തിരിയാത്ത
രഹസ്യ പാതകള്‍ തുറക്കും നിനക്കായി.
ഞാനറിയും എന്‍ പ്രണയി
കലുഷമെഴാതെ നല്‍കിടും
ശലമോന്റെ സാമ്രാജ്യം
വിഗണിതം ആകും ഉറുമ്പിനും.
ലോകമൊക്കെയും ചുറ്റിയതെന്‍
ഹൃദയമനേകം സമയം
കണ്ടില്ല, ഇനി കാണില്ല
സമമാം പ്രണയിയെ എങ്ങും.
ഓ.. നിശബ്ദമാകുക മനമേ
ഞാനറിയുന്നു ഈയനന്തമാം പ്രണയം
നിശ്ചയം വന്നിടും
നിനക്കായി നിനക്കായി നിനക്കായി
No comments:
Post a Comment